എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി പുറത്തേക്ക്. പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു. നടിയെ ആക്രമിച്ച കേസിലാണ് ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാവൂ, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിർദ്ദേശിച്ചത്.
മാത്രമല്ല സിം വിവരങ്ങൾ കോടതിയിൽ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും നിബന്ധന വെച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ സുനിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.