Press Club Vartha

ഇറാനില്‍ ഭൂചലനം: മൂന്ന് മരണം, നിരവധിപേര്‍ക്ക് പരിക്കേറ്റു

ടെഹ്റാന്‍: തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിന് 100 കിലോമീറ്റര്‍ (60 മൈല്‍) തെക്കുപടിഞ്ഞാറായാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള സയേഹ് ഖോഷ് ഗ്രാമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതായി ഗ്രാമ ഇസ്ലാമിക് കൗണ്‍സില്‍ അംഗത്തെ ഉദ്ധരിച്ച് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ 6.4-6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

ഇറാനില്‍ ഏറ്റവും മാരകമായ ഭൂചലനം ഉണ്ടായയത് 1990ലാണ്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് 40,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Share This Post
Exit mobile version