Press Club Vartha

കോഴിക്കോട് സർവകലാശാല ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുരക്ഷാ ജീവനക്കാരൻ പീഡിപ്പിച്ചു

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുരക്ഷാ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചു. വള്ളിക്കാട് സ്വദേശിയായ മണികണ്ഠനാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ പിടിയിലായിരിക്കുന്നത്. തേഞ്ഞിപ്പാലത്തെ സ്കൂളിലെ പന്ത്രണ്ട് വയസുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്.

മൂന്ന് വിദ്യാർഥികൾ സ്കൂൾ പരിസരത്തുകൂടി വീട്ടിലേക്ക് പോകവേ മണികണ്ഠൻ തടയുകയും ചോദ്യം ചെയ്ത വിട്ടയക്കുകയും ചെയ്തു. എന്നാൽ കൂട്ടത്തിലെ ഒരാളെ വീണ്ടും അടുക്കലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മണികണ്ഠനെ ഉദ്യോഗത്തിൽ നിന്നും പിരിച്ചിവിടുമെന്നാണ് സര്വകശാല അധികൃതർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

Share This Post
Exit mobile version