Press Club Vartha

ന്യൂനമര്‍ദ്ദപാത്തി: സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ കാലവര്‍ഷക്കാറ്റിനൊപ്പം തെക്കന്‍ മഹാരാഷ്ട്രതീരം മുതല്‍ തെക്കന്‍ ഗുജറാത്തി തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിടുന്ന മുന്നറിയിപ്പില്‍ പറയുന്നു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ഈ ജില്ലകളില്‍ മുന്നറിയിപ്പുണ്ട്.

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ചവരെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share This Post
Exit mobile version