Press Club Vartha

‘കൃത്യമായി നികുതിയടച്ചു’; മോഹന്‍ലാലിന് കേന്ദ്ര അംഗീകാരം; അഭിമാനമെന്ന് താരം

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കൃത്യമായി ജി എസ് ടി നികുതികള്‍ ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Central Tax Department praises Mohanlal, Aashirvad Cinemas)

ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും തനിക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് മോഹന്‍ലാല്‍ നന്ദി അറിയിച്ചു.ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ജി എസ് ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ഒരു അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അവരുടെ അഭിനന്ദനത്തിന് ഞാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറയുന്നു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്!’-മോഹന്‍ലാല്‍ കുറിച്ചു.

 

Share This Post
Exit mobile version