Press Club Vartha

നാടക പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : ഭാരത് ഭവന്റെ ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌കാരത്തിനും, ഗ്രാമീണ നാടക രചനാ പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. 20,001 രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്‌കാരം. 10,001 രൂപ ക്യാഷ് അവാർഡും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗ്രാമീണ നാടക രചനാ പുരസ്‌കാരം.

ഗ്രാമീണ നാടക രംഗത്ത് മൂല്യവത്തായ സംഭാവനകൾ നല്കിയവരേയും, സജീവമായ ഇടപെടലുകൾ നടത്തുന്നവരേയും മികച്ച ഗ്രാമീണ നാടക രചയിതാക്കളെയുമാണ് പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നത്. അപേക്ഷകർക്ക് പ്രായ പരിധിയില്ല. ജൂലൈ 25 നകം വിശദമായ ബയോഡാറ്റ സഹിതം നോമിനേഷനുകളോ/ അപേക്ഷകളോ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൈക്കാട് പി.ഓ, തിരുവനന്തപുരം – 14 എന്ന വിലാസത്തിലോ bharatbhavankerala@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-4000282/9995484148 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Share This Post
Exit mobile version