
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പര ഇന്ന് ആരംഭിക്കും. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20 യിൽ അയർലണ്ടിനെതിരായി കളിച്ച താരങ്ങൾ തന്നെയാണ് ഇക്കുറിയും കളിക്കാനിറങ്ങുന്നത്.
രോഹിത് ശർമ്മ കോവിഡ് മുക്തനായ ശേഷം കളിയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ടെസ്റ്റ് പരമ്പരക്കുണ്ട്. രോഹിത് എത്തുമ്പോൾ ആരാണ് പുറത്തിരിക്കുക എന്നതും ചർച്ച വിഷയമാണ്. ഋതുരാജോ സഞ്ജു സാംസണോ ആവും ക്യാപ്റ്റന് വഴിമാറുക.
വിക്കറ്റ് കീപ്പറായ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിക്കുന്നത്. ഓയിന് മോർഗൻ കളിമതിയാക്കിയതിനാലാണ് ജോസ് ബട്ലർ പ്രസ്തുത സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.