
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കീഴ്വായ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
സജി ചെറിയാന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ കീഴ്വായ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവു നല്‍കിയിരുന്നു. കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി.