Press Club Vartha

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മേധാവികള്‍ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണ, മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ രവി നാരായണന്‍, മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ സഞ്ജയ് പാണ്ഡെ എന്നിവര്‍ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

2009 നും 2017 നും ഇടയില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ജീവനക്കാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് നടപടി.
മൂന്നു പ്രതികളും 2009 മുതല്‍ 2017 വരെ എന്‍എസ്ഇ ജീവനക്കാരുടെ ഫോണ്‍കോളുകള്‍ അനധികൃതമായി ചോര്‍ത്തിയെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് സം സ്ഥാനങ്ങളിലായി സഞ്ജയ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള 18 ഓളം സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

 

Share This Post
Exit mobile version