കൊളംബോ : ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ മാസങ്ങളായി വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിനിടയിൽ ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ശനിയാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സെക്രട്ടേറിയറ്റും അടിച്ചു തകർത്തു.
ആയിരക്കണക്കിന് പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർത്ത് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുമ്പ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ കൊളംബോയിലെ ഔദ്യോഗിക വസതിയിൽ നിന്ന് രക്ഷപ്പെട്ടു.
അതിനിടെ, പ്രസിഡന്റ് വസതിയിൽ നിന്ന് ഒളിച്ചോടിയതിനെ തുടർന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തന്റെ കാബിനറ്റ് മന്ത്രിയുമായി അടിയന്തര യോഗം വിളിച്ചു.