ന്യൂഡൽഹി : കശ്മീർ പ്രശ്നം ശാശ്വതമായി പരിഹരിക്കാനും കേന്ദ്രഭരണപ്രദേശത്ത് സമാധാനം, നീതി, ജനാധിപത്യം, സാധാരണ നില എന്നിവ പുനഃസ്ഥാപിക്കാനും സർക്കാരിനോട് ആവശ്യപ്പെടുക എന്നതാണ് തന്റെ മുൻഗണനകളിലൊന്നെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ശനിയാഴ്ച പറഞ്ഞു.
രാജ്യത്ത് സൗഹാർദ്ദം തകർന്നുവെന്നും വർഗീയതയ്‌ക്കെതിരെ രാഷ്ട്രം ഒന്നിച്ചു നിൽക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആർട്ടിക്കിൾ 370, 35 എ എന്നിവ കേന്ദ്രസർക്കാർ റദ്ദാക്കി ഏകദേശം മൂന്ന് വർഷമായിട്ടും സുപ്രീം കോടതി ഇതുവരെ വാദം കേൾക്കാൻ തുടങ്ങാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.