ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടി 20 മത്സരം ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് ട്രൻഡ് ബ്രിഡ്ജിലാണ് മത്സരം നടക്കുക. പരമ്പര 2 -0 സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. നിലവിൽ ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തിയാണ് വിരാട് കോലി രണ്ടാം ടി-20 യിൽ പ്രവേശിച്ചത്. വിരാട് കോലി ഫോമിലാകുമോ എന്ന പ്രതീക്ഷയും ഇന്ത്യൻ ആരാധകർക്കുണ്ട്.
പരമ്പര നേടിയതിനാൽ കൂടുതൽ താരങ്ങളെ പരീക്ഷിക്കുവാനും ഇന്നത്തെ മത്സരത്തിൽ സാധ്യത ഉണ്ട്. യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയ്ക്ക് അവസരം നൽകിയേക്കും. ടെസ്റ്റിൽ നേരിട്ട വലിയ പരാജയത്തെ ഇന്ത്യ നേരിട്ടത് പരമ്പര സ്വന്തമാക്കിയാണ്.