മധ്യപ്രദേശ് : 2000 കോടി രൂപയുടെ പദ്ധതി അടുത്ത വാദം കേള്‍ക്കുന്നത് വരെ കോടതി സ്റ്റേ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സ്വപ്ന പദ്ധതിയായാണ് ‘സ്റ്റാച്യു ഓഫ് വണ്‍നെസ്’ പദ്ധതിയെ സര്‍ക്കാര്‍ കണക്കാക്കുന്നത്.മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ ഓംകാരേശ്വറില്‍ നര്‍മ്മദ നദിക്ക് സമീപമാണ് ആദിശങ്കരാചാര്യയുടെ പ്രതിമ നിര്‍മ്മിക്കുന്നത്.
108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് നിര്‍മിക്കുന്നത്. കല്ലുകൊണ്ട് നിര്‍മിച്ച താമര ആകൃതിയിലുള്ള പീഠത്തിന് മുകളിലാണ് പ്രതിമ സ്ഥാപിക്കുക. 15 മാസം കൊണ്ട് പ്രതിക നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടെയാണ് നിര്‍മാണ പ്രവൃത്തികള്‍ സ്റ്റേ ചെയ്യാനായി ഹൈകോടതി ഉത്തരവിടുന്നത്.
ഇന്‍ഡോര്‍ ആസ്ഥാനമായുള്ള എന്‍ജിഒ ലോക്ഹിത് അഭിയാന്‍ സമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മരങ്ങള്‍ വെട്ടിമാറ്റുക, മല തുരന്നുള്ള നിര്‍മാണ പ്രവൃത്തി, പ്രാദേശിക എതിര്‍പ്പുകളെ അവഗണിക്കുക തുടങ്ങിയ കാരണങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.