Press Club Vartha

മൂന്ന് വയസുകാരനെ മുതല വിഴുങ്ങി

മധ്യപ്രദേശ് : മധ്യപ്രദേശിൽ മൂന്ന് വയസുള്ള കുട്ടിയെ മുതല വിഴുങ്ങി. ഷിയാപൂർ ജില്ലയിൽ ചാമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടിയെയാണ് മുതല വിഴുങ്ങിയത്. മുതല കുട്ടിയെ വലിച്ച് നദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഗ്രാമവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

എന്നാൽ മുതലക്ക് കുട്ടിയെ വിഴുങ്ങാനാവില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഷിയാപൂർ ജില്ലയിലെ രഘുനാഥ്‌പൂർ പ്രദേശത്തെ റെജേത ഘട്ടിലാണ് സംഭവം. നാട്ടുകാർ വടിയും കയറും ഉപയോഗിച്ച് മുതലയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അലിഗേറ്റർ ഡിപ്പാർട്മെന്റ് സ്ഥലത്തെത്തി.

Share This Post
Exit mobile version