കൊളംബോ : സംഘർഷാവസ്ഥയെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപാക്‌സെ മാലിദ്വീപിൽ. സൈനിക വിമാനത്തിലാണ് രാജ്യംവിട്ടതെന്നാണ് റിപോർട്ടുകൾ. ഭാര്യയും മറ്റു നാലുപേരുമാണ് കൂടെയുള്ളത് എന്നാണ് ലഭ്യമായ വിവരം.
എന്നാൽ തുടക്കത്തിൽ ഗോതബായ രാജപാക്‌സെയുടെ വിമാനം മാലിദ്വീപിൽ ഇറക്കാൻ അനുമതി ലഭിച്ചിരുന്നില്ല. മാലിദ്വീപ് പാർലമെന്റിന്റെ സ്പീക്കർ മജ്‌ലിസും മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് അനുമതി ലഭിച്ചത്. ബുധനാഴ്ച രാജിവെക്കുമെന്ന് ഗോതബായ രാജപാക്‌സെ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്നു വന്നപ്പോഴാണ് ഗോതബായ രാജപാക്‌സെ രാജ്യംവിട്ടത്.