ഗുവാഹത്തി: ടീം ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ 67 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ 306 റണ്‍സാണെടുത്തത്.
ഇതോടെ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സിലൊതുങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി കോഹ്ലി 113 റണ്‍സാണെടുത്തത്. ഇതോടെ കോഹ്ലിയുടെ ഏകദിന സെഞ്ച്വറികളുടെ എണ്ണം 45 ആയി. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 83 (67), ശുഭ്മാന്‍ ഗില്‍ 70 (60 ) എന്നിവരും തിളങ്ങി.