ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16 നു ത്രിപുരയിലും 27ന് മേഘാലയയിലും നാഗാലാൻഡിലുമാണ് വോട്ടെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.
നാഗാലാൻഡിൽ മാർച്ച് 12നും മേഘാലയിൽ മാർച്ച് 15നും ത്രിപുരയിൽ മാർച്ച് 22 നുമാണ് നിയമസഭ കാലാവധി അവസാനിക്കുക. നാഗാലാൻഡിൽ 2,315 പോളിങ് സ്റ്റേഷനുകളും ത്രിപുരയിൽ 3,328 ഉം മേഘാലയയിൽ 3,482 ഉം പോളിങ് ബൂത്തുകൾ വീതവുമാവും ഒരുക്കുക. മൂന്നു സംസ്ഥാനങ്ങളിലുമായി 62 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്.