Press Club Vartha

ഗുണ്ടാമാഫിയ ബന്ധം രണ്ടു ഡിവൈ.എസ്.പിമാർക്ക് കൂടി സസ്‌പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാബന്ധത്തിൽ രണ്ടു ഡിവൈ.എസ്.പിമാരെ കൂടി സസ്‌പെന്റ് ചെയ്തു. ഡിവൈ.എസ്.പമാരായ കെ.ജെ ജോൺസൺ,​ പ്രസാദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.  അടുത്തിടെ പൊലീസും ഗുണ്ടാമാഫികളും തമ്മിലുള്ള  ബന്ധം മറനീക്കി പുറത്തു വന്നതോടെയാണ്  രണ്ടു കൽപിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി.

ഇതുമായി ബന്ധപ്പെട്ട് ഇനിയും പലരുടെ തൊപ്പി തെറിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പെഷ്യൽബ്രാഞ്ചും ഇന്റിലിയൻസും ഇവർക്കെതിരെ ഒരു റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് സമർച്ചിരുന്നു, ഈ റിപ്പോർട്ടിലാണ് ഈ രണ്ടു ഡിവൈ.എസ്.പിമാർക്കുമെതിരെ ചില പരാമർശങ്ങളുള്ളത്.  ഇതിന്റെ പ്രാഥമിക വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ലാ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ,​ വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ് എന്നിവ‌ക്കെതിരെ  ആഭ്യന്തര വകുപ്പിന്റെ നടപടി.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടനിലക്കാരായി ഇവർ പ്രവർത്തിച്ചുവെന്നും കൂടാതെ ഗുണ്ടാസംഘങ്ങൾ സ്പോൺസർ ചെയ്ത പാർട്ടികളിലും പങ്കെടുത്തതായുള്ള വിവരവും ആഭ്യന്തര വകുപ്പിന് ലഭിച്ച റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. മാത്രമല്ല വകുപ്പ തല അന്വേഷണം നടത്താനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഗുണ്ടാമാഫിയുമായി ബന്ധപ്പെട്ട് സി.ഐമാരടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.

മംഗലപുരം പൊലീസിന് നേരെ ബോംബേറ് നടത്തിയ കേസിലെ ഗുണ്ടകൾ ഒളിവിൽ കഴിവെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയുടെ അനുജനെ മർദ്ദിച്ച് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലും ആഭ്യന്തര വകുപ്പ് കടുത്ത നടപടികളുമായി രംഗത്ത് എത്തിയത്.

Share This Post
Exit mobile version