Press Club Vartha

പശുക്കളെ കൊല്ലുന്നത് അവസാനിപ്പിച്ചാൽ ലോകം നന്നാവും; ഗുജറാത്ത് കോടതി

അഹമ്മദാബാദ്: വിചിത്ര വാദവുമായ ഗുജറാത്ത് കോടതി. പശുക്കളെ കൊല്ലുന്നത് അവസാനിപ്പിച്ചാൽ ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്നാണ് കോടതിയുടെ വാദം. ഗുജറാത്ത് താപിയിലെ സെഷൻസ് കോടതിയുടെതാണ് നിരീക്ഷണം. പശുക്കളെ അനധികൃതമായി കടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നൽകിക്കൊണ്ടാണ് കോടതിയുടെ പരാമർശം. പ്രതിക്ക് ജീവപര്യന്തത്തിനൊപ്പം ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പശു വെറുമൊരു മൃഗമല്ലെന്നും പശു അമ്മയാണ്, ദൈവമാണ്, പശുവിന്‍റെ രക്തം വീഴാത്ത ഒരു ദിനം ഉണ്ടായാൽ അന്ന് ലോകത്തെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും കേസ് പരിഗണിക്കവെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് വിനോദ് ചന്ദ്രാ വ്യാസ് പറഞ്ഞു. മാത്രമല്ല, ചാണകത്തിന് റേഡിയേഷൻ ചെറുക്കാനാവും, ചാണകം മെഴുകിയ വീടുകൾ റേഡിയേഷനെ വരെ ചെറുക്കും വിധം സുരക്ഷിതമാണെന്നും കോടതി പറഞ്ഞു.

പശുമൂത്രം രോഗങ്ങളില്ലാതാക്കുമെന്നും ആഗോള താപനത്തിനും പശുക്കളെ വധിക്കുന്നതുമായി ബന്ധമുണ്ടെന്നും ജഡ്ജ് പറഞ്ഞു. ലോകത്തെ പശുസമ്പത്ത് ഗണ്യമായി കുറഞ്ഞ് പോയെന്നും ഇനിയും ഇങ്ങനെ മുന്നോട്ട് പോവാനാകില്ലെന്നും പരാമർശിച്ചു.

Share This Post
Exit mobile version