Press Club Vartha

പുതുമകളോടെ എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്

ന്യൂ​ഡ​ൽ​ഹി: ഏറെ പുതുമകളോടെയാണ് രാജ്യം ഇന്ന് എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദിനം ആഘോഷിക്കുന്നത്. രാജ് പഥിൽ നടക്കുന്ന പരേഡിൽ വ്യത്യസ്തത ഏറെയാണ്. ഇത്തവണ ​വി​ഐ​പി​ക​ൾ​ക്ക് ഇ​രി​പ്പി​ടം പി​ൻ നി​ര​യി​ലാണ്. സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ക​ർ​ത്ത​വ്യ​പ​ഥ് പ​രി​പാ​ല​ന​ച്ചു​മ​ത​ല​യു​ള്ള​വ​രു​മാ​ണു പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി മു​ൻ​നി​ര​യി​ൽ ഇ​രി​ക്കു​ക. ഇ​വ​രി​ൽ പ​ച്ച​ക്ക​റി- പ​ല​വ്യ​ഞ്ജ​ന വ്യാ​പാ​രി​ക​ളും പാ​ൽ ക​ച്ച​വ​ട​ക്കാ​രും റി​ക്ഷ​ക്കാ​രു​മെ​ല്ലാ​മു​ണ്ട്.

കൂടാതെ ഒ​ട്ട​ക​സേ​ന​യെ ന​യി​ച്ച് വ​നി​ത​ക​ളു​ടെ സം​ഘമാണ്. ത​ദ്ദേ​ശീ​യ നി​ർ​മി​ത പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നവും ഒരുക്കിയിട്ടുണ്ട്. രാ​ജ്പ​ഥി​നെ ക​ർ​ത്ത​വ്യ​പ​ഥ് എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ശേ​ഷ​മു​ള്ള ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന​മാ​ണി​ത്. മാത്രമല്ല രാ​ഷ്‌​ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു​വി​നും ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​മാ​ണി​ത്. രാ​വി​ലെ 10.30 മു​ത​ലാ​ണു പ​രേ​ഡ്. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദേ​ൽ ഫ​ത്തേ അ​ൽ സി​സി​യാ​ണു മു​ഖ്യാ​തി​ഥി. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​തും ഇ​താ​ദ്യ​മാ​ണ്.

വ​ജ്ര തോ​ക്ക്, ആ​കാ​ശും നാ​ഗു​മു​ൾ​പ്പെ​ടെ മി​സൈ​ലു​ക​ൾ തു​ട​ങ്ങി ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച മു​ഴു​വ​ൻ ആയു​ധ​ങ്ങ​ളും ഇ​ത്ത​വ​ണ പ​രേ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. 21 ഗ​ൺ സ​ല്യൂ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ നി​ർ​മി​ത 105 എം​എം ഇ​ന്ത്യ​ൻ ഫീ​ൽ​ഡ് ഗ​ൺ ആ​ണ്. ഇ​തി​ലു​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ക സാ​മ​ഗ്രി​ക​ളും ത​ദ്ദേ​ശീ​യമാണ്.

1976 മു​ത​ൽ ഒ​ട്ട​ക​സേ​ന പ​രേ​ഡി​ലു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ വ​നി​ത​ക​ൾ ന​യി​ക്കു​ന്ന ഒ​ട്ട​ക​സേ​ന​യാ​കും അ​ണി​നി​ര​ക്കു​ക. ബീ​റ്റി​ങ് ദ ​റി​ട്രീ​റ്റി​ൽ നി​ന്ന് ബോ​ളി​വു​ഡ്, ഇം​ഗ്ലി​ഷ് സം​ഗീ​ത​ത്തിനു പ​ക​രം നാ​ലു രാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ വ്യോ​മ​സേ​ന​യെ​ത്തു​ക​. ആ​ദ്യ അ​ഗ്നി​വീ​ർ സം​ഘം, ഈ​ജി​പ്ഷ്യ​ൻ മി​ലി​റ്റ​റി ക​ണ്ടി​ൻ​ജെ​ന്‍റ് എ​ന്നി​വ​യാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. സ്ത്രീ ​ശ​ക്തി വി​ളം​ബ​രം ചെ​യ്യാ​ൻ 144 നാ​വി​ക​രു​ടെ സം​ഘ​ത്തെ വ​നി​ത ന​യി​ക്കും.

വി​ജ​യ് ചൗ​ക്കി​ൽ നി​ന്ന് ചെ​ങ്കോ​ട്ട വ​രെ​യു​ള്ള മു​ഴു​വ​ൻ ദൂ​ര​വു​മു​ണ്ടാ​കും ഇ​ത്ത​വ​ണ പ​രേ​ഡ്. കൊ​വി​ഡ് മൂ​ലം ര​ണ്ടു വ​ർ​ഷ​മാ​യി ഇ​തു വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഒ​മ്പ​തു റ​ഫാ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 44 വി​മാ​ന​ങ്ങ​ൾ ഫ്ലൈ ​പാ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​താ​ദ്യ​മാ​യി ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ ടാ​ബ്ലോ​യും പ​രേ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Share This Post
Exit mobile version