Press Club Vartha

ഇനി വാക്‌സിൻ മൂക്കിലൂടെ നൽകാം; മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ

ഡൽഹി: ഇനി കോവിഡ് വാക്‌സിൻ മൂക്കിലൂടെയും നൽകാം. ലോകത്തിലാദ്യമായി മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ബയോടെക്കാണു ഇന്‍കോവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ ഭാരത് ബയോടെക്കാണു നിര്‍മിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്നാണ് നേസല്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 325 രൂപയ്ക്കും, സ്വകാര്യ മേഖലയില്‍ 800 രൂപയ്ക്കും വാക്‌സിന്‍ ലഭ്യമാകും. രണ്ടു ഡോസ് സ്വീകരിക്കുന്നതിനും ബൂസ്റ്റര്‍ ഡോസിനും അനുമതി ലഭിച്ചിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയിലാണ് നേസല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ നേസല്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിരുന്നു.

Share This Post
Exit mobile version