വിശാഖപട്ടണം: ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകാൻ വിശാഖപട്ടണം. ഇക്കാര്യം പ്രഖ്യാപിച്ചത് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ്. ഹൈദരാബാദായിരുന്നു അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തെലങ്കാന രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് ആ സംസ്ഥാനത്തിന്‍റെ ഭാഗമായി. അതോടെയാണു പുതിയ തലസ്ഥാനം തെരഞ്ഞെടുക്കേണ്ട സാഹചര്യം ഒരുങ്ങിയത്.
നേരത്തെ മുഖ്യമന്ത്രി മൂന്നു തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. ഇന്നു ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിങ്ങിനു ശേഷമാണ് വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനമാകുമെന്നു ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ വിശാഖപട്ടണത്ത് നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.