Press Club Vartha

റിപ്പോ നിരക്ക് വർധിപ്പിച്ച് ആർബിഐ

ന്യൂഡൽഹി: അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക്. പണപെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വർദ്ധനവ്. റിപ്പോ നിരക്ക് കാൽ ശതമാനമാണ് (0.25%) വർധിപ്പിച്ചത്. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു വർദ്ധനവ് റിസർവ് ബാങ്ക് അറിയിച്ചത്.

ഇതോടെ ഹ്രസ്വകാല വായ്പകളുടെ റിപ്പോ നിരക്ക് 6.5 ശതമാനമായി. ഇതിന്‍റെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചത് ഗവർണർ ശക്തികാന്ത ദാസാണ്. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാവില്ല, 3.35 ശതമാനത്തിൽ തന്നെ തുടരും. റിസർവ് ബാങ്കിന്‍റെ ലക്ഷ്യം പണപ്പെരുപ്പം 4% ത്തിൽ എത്തിക്കുക എന്നാണ്. നിലവിൽ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിനടുത്താണ്.

Share This Post
Exit mobile version