Press Club Vartha

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്തവട്ടം ഷാജി അന്തരിച്ചു

പോത്തൻകോട്:  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജനതാദൾ(എസ്) നേതാവ് മരിച്ചു .ജനതാദൾ(എസ്) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും മുൻ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ചന്തവിള ശ്രീമംഗലം വീട്ടിൽ ശാസ്തവട്ടം ഷാജി (58) ആണ് മരിച്ചത്. ഫെബ്രുവരി  പതിനാലിന്  ചന്തവിള യു.പി. സ്കൂളിനു

സമീപത്തായിരുന്നു അപകടം. സുഹൃത്ത് ജയനൊടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും അതുവഴി വന്ന കഴക്കൂട്ടം പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്ത് മണിയോടെ മരിച്ചു. ഭാര്യ: പരേതയായ കലാദേവി. മക്കൾ: അനുശ്രീ, ശ്രീലക്ഷ്മി. മരുമകൻ: വിഷ്ണു വർമ്മ.

 

Share This Post
Exit mobile version