നാഗർകോവിൽ: സമൂഹനീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ട (മാറു മറയ്ക്കൽ സമരം) ത്തിന്റെ ഇരുനൂറാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ.
കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കുന്നു.
സംഘാടനം: സിപിഐ എം കന്യാകുമാരി ജില്ലാകമ്മിറ്റി.