മലയാളത്തിലെ പുതിയ തലമുറയിലെ ‘ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ ഒന്നി ച്ചണിനിരക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ഖജ് രാവോ ഡ്രീംസ്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നു.
അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയതലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം അവതരിപ്പിക്കപ്പെടുന്നതാണ് ഈ ചിത്രം. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാലു ചെറുപ്പക്കാർ ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവർക്കൊപ്പം ലോല എന്ന പെൺകുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിൻ്റെ പാരമ്യതയിൽ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെൺകുട്ടിയാണ് ലോല.
മധ്യ പ്രദേശിലെ ഖജ്രാവോ എന്ന ക്ഷേത്രത്തിന്റേയും അതിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൻ്റേയും പ്രത്യേകതകൾ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ അഞ്ചംഗ സംഘം. അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്ത് ഖജ് രാവിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. ഈ സംഭവങ്ങൾ തികഞ്ഞ നർമ്മത്തിലൂടെയും ഒപ്പം ഏറെ ഉദ്വേഗത്തോടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ
– സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നെഹാസക്സേന, എന്നിവരും പ്രധാന താരങ്ങളാണ്.
സേതുവിൻ്റേതാണ് തിരക്കഥ. ഹരി നാരായണൻ്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – മോഹൻ ദാസ്. മേക്കപ്പ്- കോസ്റ്റും ഡിസൈൻ -അരുൺ മനോഹര്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് സ്‌പ്രതാപൻ കല്ലിയൂർ സിൻജോ ഒറ്റത്തെ ക്കൽ .
പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ