95–ാമത് ഓസ്കര്‍ നിശയില്‍ ഇന്ത്യയ്ക്ക് അഭിമാനായി കീർവാണിയുടെ നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിൽ ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. സാക്ഷികളായി എൻടിആറും രാംചരണും സംവിധായകൻ എസ് എസ് രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു.
എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായാണു ആർആർആർ പുറത്തിറങ്ങിയത്. നാട്ടു നാട്ടു ഗാനം റിലീസ് ചെയ്തു ഒരു ദിവസത്തിനുള്ളിൽ 17 ദശലക്ഷം പേരാണു വീക്ഷിച്ചത്. ഗാനരംഗത്തിലെ ഹുക്ക് സ്റ്റെപ്പുകളും വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ആ വിജയത്തിന്‍റെ തുടർച്ചയെന്നോണം ഓസ്കർ പുരസ്കാരവും.
നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഇതേ ഗാനത്തിനു ലഭിച്ചിരുന്നുഡോൾബി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ എന്നാല്‍ മികച്ച ചിത്രം, സംവിധാനം,തിരക്കഥ അടക്കം അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രമാണ്