Press Club Vartha

ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ഹൈബി ഈഡൻ എംപി

ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എം.പി. ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ സഹായം അനിവാര്യമെന്നും ഹൈബി ഈഡൻ എംപി നോട്ടീസിൽ വ്യക്തമാക്കുന്നു.

അതേസമയം, ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതാണ് ബ്രഹ്മപുരം തീപിടിത്തത്തിന് കാരണമെന്ന് സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള വ്യക്തമാക്കി. തീപിടിത്തത്തിന്‍റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും രാജ്കുമാർ അവകാശപ്പെട്ടു.

അതേ സമയം, ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഭാഗമായുണ്ടായ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയ പശ്ചാത്തലത്തില്‍ കൊച്ചിയിൽ ആരോഗ്യ സര്‍വേ തുടങ്ങി. 202 ആശാ പ്രവര്‍ത്തകരാണ് പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിലെ വീടുകളും ഫ്ലാറ്റുകളിലുമെത്തി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തുന്നത്.

Share This Post
Exit mobile version