Press Club Vartha

മദ്ധ്യവയസ്കനെ കൊ-ല-പ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കഴക്കൂട്ടം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉളിയാഴത്തുറ, ചെമ്പഴന്തി വാർഡിൽ കീരിക്കുഴി, ദിവ്യാ ഭവനിൽ അപ്പൂസ് എന്ന് വിളിക്കുന്ന ദീപുവിനെ (31) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്ന ഗാന്ധിപുരം സ്വദേശിയെ ഇയാൾ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതി ദീപു ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.നിരവധി പൊലീസ് സ്റ്റേഷനുകളിലായി മാല പിടിച്ചുപറി,വാഹനമോഷണം കഞ്ചാവ് കേസുകളിലെ പ്രതിയായിട്ടുള്ള ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴക്കൂട്ടം എസ് എച്ച്. ഒ പ്രവീൺ ജെ. എസ്, എസ് ഐ മാരായ ശരത് മിഥുൻ,എ.എസ്. ഐമാരായ ബിജു, അമ്പിളി, എസ്. സി. പി.ഓ ബൈജു,സി.പി. ഒ അൻവർഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Share This Post
Exit mobile version