Press Club Vartha

വൺവെബ് ഇന്ത്യ 2 വിക്ഷേപണം വിജയം

ചെന്നൈ: വൺവെബ് ഇന്ത്യ 2 ഭ്രമണപദത്തിൽ. വൺവെബിന്റ് വിക്ഷേപണം വിജയം. 36 ഉപഗ്രഹങ്ങളെ വൺവെബ് 2 ദൗത്യത്തിലൂടെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു. മികച്ച ബ്രോഡ്ബാൻഡ് കവറേജിനായിട്ടാണ് ഈ ഉപഗ്രഹങ്ങൾ ഉപയോഗിക്കപ്പെടുക.

ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം) റോക്കറ്റാണു ഉപഗ്രഹങ്ങളെയും വഹിച്ചു കൊണ്ടു കുതിച്ചത്. 72 ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള കരാർപ്രകാരമാണ് ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ ദൗത്യം. കഴിഞ്ഞ ഒക്ടോബറിൽ 36 ഉപഗ്രഹങ്ങളെ ആദ്യ ദൗത്യത്തിൽ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ കമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ദൗത്യത്തിനു നേതൃത്വം വഹിച്ചത്. വിക്ഷേപണത്തിനായി 1000 കോടി രൂപയ്ക്കാണ് ന്യൂസ്പേസ് ഇന്ത്യയും വൺവെബ്ബും തമ്മിൽ കരാർ ഒപ്പുവച്ചത്.

Share This Post
Exit mobile version