Press Club Vartha

6 മണിക്കൂർ, 840 സ്ക്രൂ; മഹാത്മാഗാന്ധി ചിത്രം തയ്യാറാക്കി ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കാഡിൽ ഇടം പിടിച്ച ഹരീഷ് ബാബു

തിരുവനന്തപുരം: ദെ വേൾഡ് റെക്കോർഡ് ഓഫ് സ്‌മോളസ്റ്റ് പോർട്രൈറ്റ് ഓഫ് മഹാത്മാ ഗാന്ധി വിത്ത്‌ സ്ക്രൂ എന്ന സബ്ജെക്ടിൽ ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ് (IBR) നേട്ടവുമായി ഹരീഷ് ബാബു. കാട്ടായിക്കോണം മാങ്ങാട്ടുകോണം സ്വദേശിയാണ്. ഐബിആർ നിർദേശങ്ങൾ പാലിച്ചാണ് മത്സരത്തിൽ ഹരീഷ് പങ്കെടുത്തത്.

6 മണിക്കൂർ കൊണ്ട് 840 സ്ക്രൂവിൽ മഹാത്മാഗാന്ധിയുടെ ചിത്രം നിർമിക്കുകയായിരുന്നു. ഇതിന്റെ വലിപ്പം 39 സെൻ്റിമീറ്റർ ഉയരവും 30 സെൻ്റിമീറ്റർ വീതിയുമാണ്. കുട്ടിയായിരിക്കുമ്പോഴേ ഹരീഷ് ചിത്രം വരയ്ക്കുമായിരുന്നു. ചന്തവിളയിൽ ആർട്ട്‌ വേവ്സ് അക്കാദമിയിലെ ചന്ദ്രിക ടീച്ചർ ആണ് ഗുരു.

ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആയി പല സ്ഥലത്തും ഹരീഷ് വർക്ക്‌ ചെയ്തിട്ടുണ്ട്. വീട് നിറയെ ചിത്രങ്ങൾ ആണ്. ഇപ്പോൾ ഇദ്ദേഹം കൊല്ലത്തു സാംസണിന്റെ സ്റ്റോർ മാനേജർ ആയി വർക്ക്‌ ചെയുകയാണ്. അച്ഛൻ ബാബു ഓട്ടോ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ ശാരീരിക അസ്വസ്ഥതൾ കൊണ്ട് പോകുന്നില്ല.

ALSO READ: ലഹരിക്കെതിരെ ജാഗ്രതയും പഠനോത്സവവും ഒരുക്കി നെറ്റ് സോൺ മാതൃകയായി

അമ്മ ബീന ആശാ വർക്കർ ആണ്. ലാറ്റക്സിൽ ജോലി ചെയ്യുന്ന ബിജീഷ് ബാബു സഹോദരൻ ആണ്. ഇനി ഗിന്നസ് റെക്കോർഡ് നേടുക എന്നതാണ് ഹരീഷ് ബാബുവിൻ്റെ ആഗ്രഹം.

Share This Post
Exit mobile version