ഡൽഹി: എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്ന് താൻ അയോഗ്യനാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. എന്നാല്‍ വലിയ അവസരമാണ് അയോഗ്യനാക്കപ്പെട്ടതിലൂടെ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.
കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ- ചൈന ബന്ധം മോശമായി. ഇന്ത്യയിലെ അതിര്‍ത്തി മേഖലകളിൽ ചിലത് ചൈന കൈയ്യടക്കി വച്ചിരിക്കുന്നു. എന്നാൽ ചൈനക്ക് ഇന്ത്യക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാൻ കഴിയില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. ഇന്ത്യക്ക് അടുത്ത ബന്ധമാണ് റഷ്യയോട് ഉള്ളത്. ഇന്ത്യ ചില കാര്യങ്ങളില്‍ റഷ്യയെ ആശ്രയിക്കുന്നുണ്ട്. സർക്കാരിന്‍റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ തനിക്ക് ഉള്ളതെന്നും റഷ്യയോടുള്ള കേന്ദ്രസർക്കാർ നയത്തെ പിന്തുണച്ച് രാഹുല്‍ പറഞ്ഞു.