Press Club Vartha

അഴക് മച്ചാൻ ജൂൺ ഒമ്പതിന്

പരിചിതരായ അഭിനേതാക്കളേയും ഏറെ പുതുമുഖങ്ങളേയും അണിനിരത്തി ജെ.ഫ്രാൻസിസ് സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രമാണ് അഴക് മച്ചാൻ തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ഫ്രാൻസിസ് സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. തമിഴ് രംഗമായിരുന്നുവെങ്കിലും തൻ്റെ ആദ്യ ചിത്രം മലയാളത്തിലാണ് ഒരുക്കുന്നത്. പരിഷ്ക്കാരം അധികം കടന്നു ചെന്നിട്ടില്ലാത്ത ഒരു കർഷകഗ്രാമത്തിൻ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് അഴക് മച്ചാൻ ഗ്രാമത്തിൽ നടക്കുന്ന ഒരു മരണമാണ് ഇതിവൃത്തം.

ഇത് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ്. മിനി സ്കീൻ പരമ്പരകളിലുടെയും, കോമഡി പരമ്പരകളിലൂടെയും ശ്രദ്ധേയവ എസ്.ആർ. സുസ്മിതൻ, റോയ് കൊട്ടാരം, ഷാജുമോൻ, കൊല്ലം ശർമ്മ, കൊല്ലം സിറാജ്, അഞ്ചൽ മധു, ആൻസി വർഗീസ്, ജീവാനമ്പ്യാർ, അനു തോമസ് എന്നിവരാണ് പ്രധാന താരങ്ങൾ.

തിരക്കഥ – ജെ.ഫ്രാൻസിസ്, സംഭാഷണം – ഷിബു കല്ലിടാന്തി. എസ്.ആർ. സുസ്മിതൻ രചിച്ച്,, ജെ.ഫ്രാൻസിസ് ഈണമിട്ട്, സുദീപ് കുമാർ, രാജലഷ്മി, അൻവർ സാദത്ത്, സരിതാ റാം, സനൽദാസ് എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂൺ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.

Share This Post
Exit mobile version