Press Club Vartha

മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കു നേരെ സദാചാര ആക്രമണം

ബെഗംളൂരു: മംഗളൂരു സോമേശ്വര ബീച്ചിൽ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ അക്രമി സംഘത്തിലെ ഏഴു പേരെ അറസ്റ്റ് ചെയ്തു. ആക്രമണമുണ്ടായത് കാസർഗോഡ് സ്വദേശികളായ മലയാളി വിദ്യാർഥികൾക്കു നേരെയാണ്.

സംഭവം നടന്നത് വ്യാഴാഴ്ച രാത്രി 7.30 നാണ്. സംഘത്തിൽ മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടം ആളുകളെത്തി ഇവരോട് പേര് ചോദിച്ചു. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് മനസിലാക്കിയതോടെ ആൺകുട്ടികളെ മർദിക്കുകയായിരുന്നു. മറ്റൊരു മതവിഭാഗത്തിൽപ്പെട്ട സഹപാഠികളുമായി ബീച്ചിൽ പോയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു മർദനം.

കുട്ടികള്‍ക്ക് നേരെ ക്രൂരമായ മർദ്ദനമാണ് ഉണ്ടായതെന്ന് മർദ്ദനമേറ്റ ഒരു ആണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അക്രമികള്‍ കുട്ടികളെ കല്ല് കൊണ്ട് ഇടിച്ചു, ബെൽറ്റ് ഊരി അടിച്ചു, പെണ്‍കുട്ടികളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ബോധം നഷ്ടപ്പെടും വരെ യുവാക്കള്‍ കുട്ടികളെ മർദ്ദിച്ചുവെന്നും ബന്ധു പറയുന്നു. പരിക്കേറ്റ മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.

പിടിയിലായവർ തീവ്രഹിന്ദു സംഘടനാ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കർണാടകയിൽ നടക്കുന്ന മൂന്നാമത്തെ സദാചാര ഗുണ്ടാ ആക്രമണമാണിത്.

Share This Post
Exit mobile version