Press Club Vartha

ഒഡിഷ ട്രെയിൻ അപകടം: ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടുവെന്ന് റിപ്പോർട്ട്. കടത്തി വിട്ടത് ചരക്ക് ട്രെയിനാണ്. ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിൻ കടത്തിവിട്ടത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ്.

മന്ത്രി ട്രെയിൻ പോകുന്ന സമയം ട്രാക്കിനരികെ നിന്ന് ലോക്കോ പൈലറ്റുമാർക്ക് കൈവീശി കാണിക്കുകയും കൈ കൂപ്പുകയും ചെയ്തു. ട്രെയിൻ ​ഗതാ​ഗ​തം ഭാ​ഗമികമായി പുനഃസ്ഥാപിച്ചത് ഞായറാഴ്ച രാത്രി 10 മണിയോടെയാണ്. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിബിഐ ഒ‍ഡിഷ ട്രെയിന്‍ അപകടം അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.

Share This Post
Exit mobile version