ശ്രീനഗറിൽ: ജമ്മുകശ്മീരിലെ കുപ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചു. പാക്കിസ്ഥാനിൽ നിന്നു ജമ്മു കാശ്മീരിലേക്കു നുഴഞ്ഞു കയാറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. ജുമാഗുണ്ട് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന തെരച്ചിൽ തുടങ്ങിയത്.
ഇതിനു പിന്നാലെയാണ് വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ഏറ്റുമുട്ടൽ നടന്നത്. പൊലീസും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
അഞ്ച് മണിക്കൂറോളം ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. ഭീകരരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിച്ച കശ്മീർ എഡിജിപി, മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും വ്യക്തമാക്കി. 4 ദിവസത്തിനുള്ളിൽ ഇത് ഏഴാമത്തെ ഭീകരനാണ് നുഴഞ്ഞുകയറ്റത്തിനിടെ കൊല്ലപ്പെടുന്നത്.