Press Club Vartha

ഡൽഹിയിൽ വെടിവെപ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു

ഡൽഹി: ഡൽഹിയിലെ ആർ കെ പുരത്ത് വെടിവെപ്പ്. സംഭവം നടന്നത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ്. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. പിങ്കി (30), ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയോറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെപ്പിന്‍റെ ദൃശങ്ങൾ പുറത്തു വന്നു. പിങ്കിക്ക് 30 ഉം ജ്യോതിക്ക് 28 ഉം വയസാണ് പ്രായം.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം. ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് വിവരം. ആക്രമണം നടത്തിയത് രണ്ട് യുവാക്കളാണ്. ഇവരിലൊരാളാണ് തോക്കുപയോഗിച്ച് വെടിവെച്ചത്. ഒളിവിലായിരുന്ന പ്രതികളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

Share This Post
Exit mobile version