യുഎന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാഘോഷം ലോക റെക്കോഡ് സ്ഥാപിച്ചു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗദിനാഘോഷമാണ് റെക്കോഡ് ബുക്കിൽ ഇടം നേടിയത്. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരേ യോഗാഭ്യാസത്തില്‍ പങ്കെടുത്തതിന്‍റെ റെക്കോഡാണ് ഈ പരിപാടിയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്.
ഈ പരിപാടിയിൽ 135 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ, ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു.
ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംഭോജിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രതിനിധി മിഷേല്‍ എംപ്രിക് ഗിന്നസ് റെക്കോര്‍ഡിന്‍റെ സാക്ഷ്യപത്രം കൈമാറി. പരിപാടി സംഘടിപ്പിക്കുമ്പോള്‍ തന്നെ ഗിന്നസ് അധികൃതരെ അറിയിച്ച് പ്രതിനിധികളെ ഏര്‍പ്പെടുത്തിയിരുന്നു.