
കഴക്കൂട്ടം: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കഴക്കൂട്ടം ക്രിമിനൽ സംഘത്തിന്റെ താവളമായി മാറുകയാണോ?. കഴിഞ്ഞ ദിവസം യുവതിയെ ബലാൽക്കരമായി പിടിച്ചു കൊണ്ടുപോയി ക്രൂരമായി ബലാംസംഘം ചെയ്ത സംഭവം ഐടി നഗരം കൂടിയായ കഴക്കൂട്ടത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി ഐടി കമ്പനികളും ഒട്ടനവധി ഓഫീസുകളും ഫ്ളാറ്റും സമുച്ഛയങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങടക്കം സ്ഥിതി ചെയ്യുന്ന കഴക്കൂട്ടത്ത് ആരു വന്നുപോകുന്നു എന്നത് പ്രദേശവാസികൾക്ക് തിരച്ചറിയാൻ കഴിയണമെന്നില്ല,
നിരവധി തവണ മയക്കുമരുന്നുകളും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളും വ്യാപകമായി പിടികൂടിയതും അടുത്ത കാലത്താണ്. പിടിക്കൂടുന്നതിന്റെ പത്തിരട്ടിയോളം ഇതിന്റെ കച്ചവടം കൂടുതലായി നടക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. അതുപോലെ മറുനാടൻ തൊഴിലാളികൾ കൂടുതലായി തിങ്ങി പാർക്കുന്ന സ്ഥലകൂടിയാണ് കഴക്കൂട്ടം ഇതിന്റെ മറവിൽ അന്യനാട്ടിൽ നിന്ന് വന്നു ഒളിവിൽ കഴിഞ്ഞ് നിരവധി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെയുണ്ട്. കഴക്കൂട്ടത്തെ സുരക്ഷ വർദ്ധിപ്പിക്കാൻ പലപ്രാവശ്യവും ജനപ്രതിനിധികളുടെ പൊലീസിന്റെ വിവിധ സംഘടനങ്ങളുടെയും സാന്നിദ്ധ്യത്തിൽ യോഗങ്ങൾ ചേർന്നെങ്കിൽ കാര്യമായ പ്രവർത്തനങ്ങളൊന്നു നടന്നിട്ടില്ല,
മുമ്പ് വ്യാപാരികളുടെയും ഫ്ളാറ്റുക്കാരുടെയും സഹായത്തോടെ സിസി ടിവി ക്യാമറ സ്ഥാപിക്കലും പരാജയപ്പെടുകയാണുണ്ടായത്. അതുപോലെ കഴക്കൂട്ടം റെയിൽ മേൽപ്പാലത്തിൽ കൂടി സ്ത്രീകളടെക്കം ധാരാളം പേർ കാൽനടയായി പോകുന്നുണ്ട്. അവിടെ ഒരു തെരുവ് ലൈറ്റുപോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ജനസാന്ദ്രത ഏറെയുള്ള കഴക്കൂട്ടത്ത് പൊലീസിന്റെ എണ്ണം വളരെ കുറവാണെന്നുള്ളതാണ് സത്യം. വേണ്ടത്ര പൊലീസും അതിനുവേണ്ടിയുള്ള വാഹനങ്ങളും ഇല്ലാത്തതും അക്രമികളെ പിടികൂടുന്നതിനും പെട്ടെന്ന് സംഭവം ഉണ്ടാകുമ്പോൾ സ്ഥലത്ത് എത്തിപ്പെടാൻ കഴിയാത്തവസ്ഥയാണ്.