Press Club Vartha

തമിഴ്നാട്ടിൽ ഇനി മുതൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ

ചെന്നൈ : പുത്തൻ ചുവടുവയ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അധികാരത്തിലേറിയാൽ ഈ പദ്ധതി പ്രവർത്തികമാക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ശമ്പളവിതരണം സെപ്തംബർ 15 മുതൽ നടപ്പാക്കാനാണ് തീരുമാനം. ഇത്തരത്തിൽ റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.

സ്ത്രീകൾക്ക് ഒട്ടനവധി ആനുകുല്യങ്ങളാണ് സ്റ്റാലിൻ അധികാരത്തിലേറിയപ്പോൾ നടപ്പിലാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി.

Share This Post
Exit mobile version