Press Club Vartha

മ​ന്ത്രി കെ. ​പൊ​ന്മു​ടിയുടെ 41 കോ​ടി ഇഡി മ​ര​വി​പ്പി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ. ​പൊ​ന്മു​ടി, മ​ക​ൻ ഗൗ​തം സി​ഗ​മ​ണി എം​പി എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള 41.9 കോ​ടി രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് മ​ര​വി​പ്പി​ച്ചു. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലാണ് നടപടി. തു​ട​ർ​ച്ച​യാ​യി രണ്ടു ദി​വ​സം ഇ​രു​വ​രെ​യും ചോ​ദ്യം ചെയ്തിരുന്നു. ഇതിനു ശേ​ഷ​മാ​ണു ന​ട​പ​ടി.

പ​രി​ശോ​ധ​ന​യി​ൽ 81.7 ല​ക്ഷം രൂ​പ​യു​ടെ നോ​ട്ടു​ക​ൾ, 13 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള ബ്രി​ട്ടി​ഷ് പൗ​ണ്ട് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് 41.9 കോ​ടി​യു​ടെ സ്ഥി​ര​നി​ക്ഷേ​പം മ​ര​വി​പ്പി​ച്ച​ത്. 2011ൽ ​മ​ന്ത്രി​യാ​യി​രി​ക്കെ ത​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പേ​രി​ൽ ഖ​ന​ന​ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ പൊ​ന്മു​ടി അ​ന​ധി​കൃ​ത​മാ​യി 2.64 ല​ക്ഷം രൂ​പ​യു​ടെ മ​ണ​ൽ ഖ​ന​നം ചെ​യ്തെ​ന്നാ​ണു കേ​സ്.

പൊ​ന്മു​ടി വി​ല്ലു​പു​ര​ത്തെ തി​രു​ക്കോ​യി​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്. സി​ഗ​മ​ണി ക​ള്ള​ക്കു​റി​ച്ചി​യി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച പൊ​ന്മു​ടി​യെ​യും സി​ഗ​മ​ണി​യെ​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​നു​വ​ദി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ഇ​വ​രെ വി​ളി​പ്പി​ച്ചു.

Share This Post
Exit mobile version