Press Club Vartha

പള്ളിപ്പുറം കരയോഗത്തിൽ അനുമോദന സമ്മേളനവും അവാർഡ് ദാനവും.

കഴക്കൂട്ടം: പള്ളിപ്പുറം 585-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റിയുടെ വൈസ് പ്രസിഡൻറായി തെരെഞ്ഞെടുക്കപ്പെട്ട എം.സംഗീത് കുമാറിന് അനുമോദനവും വിവിധ മേഖലകളിൽ മികവ് പുലർത്തിയ അംഗങ്ങൾക്ക് അവാർഡ് വിതരണവും സംഘടിപ്പിച്ചു.അവാർഡ് വിതരണ സമ്മേളനം എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് പി.മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് കാർത്തികേയൻ നായർ, പ്രതിനിധി സഭാഗം ആർ.രാജേഷ്, മുൻ റീജിയണൽ പ്രോവിഡൻ്റ് ഫണ്ട് കമ്മീഷണർ എസ്.സോമനാഥൻ നായർ, ഡോ.ഷൈജുമോൻ, സെക്രട്ടറി ആർ ചന്ദ്രശേഖരൻ നായർ, വനിതാസമാജം സെക്രട്ടറി ശ്രീലത പി.നായർ, ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ എൻഡോവ്‌മെൻ്റ കളും, ചികിത്സാ സഹായവും വിതരണം ചെയ്തു.നുമോദന സമ്മേളനവും അവാർഡ് ദാനവും.

Share This Post
Exit mobile version