ന്യൂഡൽഹി: അടുത്ത എൻഡിഎ സർക്കാരിനെയും താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻറെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണു മോദിയുടെ പ്രഖ്യാപനം.ഡൽഹിയിൽ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്റെ ആദ്യ ടേമിൽ ഇന്ത്യ പത്താമത്തെ സമ്പദ് വ്യവസ്ഥയായിരുന്നു. രണ്ടാം ടേമിൽ അഞ്ചാം സ്ഥാനത്തെത്തി. മൂന്നാം ടേമിൽ മൂന്നാം സ്ഥാനത്തെത്തും. ഇതു താൻ നൽകുന്ന ഉറപ്പാണെന്നും മോദി പറഞ്ഞു.