Press Club Vartha

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

ഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. വീണ്ടും രാഹുൽ ഗാന്ധി എംപിയായി. ലോക്സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ പാർലമെന്റിൽ എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. 137 ദിവസത്തിനു ശേഷമാണ് അയോഗ്യത മാറിയത്.

ഗുജറാത്ത് കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കുന്ന ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. എന്നാൽ പുതിയ വിധി വന്ന് ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുക്കാത്തിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് ലോക്സഭാഗത്വം പുനഃസ്ഥാപിച്ചത്.

Share This Post
Exit mobile version