Press Club Vartha

സംവിധായകൻ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ

കൊച്ചി: സംവിധായകൻ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹം. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിരീക്ഷണത്തിനു ശേഷം റിവ്യൂ യോഗം ചേർന്നതിനു ശേഷമാവും ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുക. ഇന്ന് വൈകിട്ടാണ് മെഡിക്കൽ ബോർഡ് യോഗം ചേരുക. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.

Share This Post
Exit mobile version