Press Club Vartha

സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

ന്യൂമോണിയയും കരൾ രോഗബാധയും മൂലം ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു ഹൃദയാഘാതം. തുടർന്ന് എക്‌മോ സപ്പോർട്ടിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

നാളെ രാവിലെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പൊതുദർശനം. രാവിലെ ഒൻപത് മണി മുതൽ 12 വരെയാണ് പൊതുദർശനം. തുടർന്ന് സിദ്ദിഖിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആറിന് എറണാകുളം സെന്റട്രൽ ജുമാ മസ്ജിദിലാണ് കബറടക്കം.

Share This Post
Exit mobile version