Press Club Vartha

ഹിമാചലിൽ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശ്: ഹിമാചലിൽ മേഘവിസ്ഫോടനം. ഹിമാചലിലെ സോളൻ ജില്ലയിലാണ് സംഭവം. മേഘ വിസ്ഫോടനത്തിൽ 14 പേർ മരിച്ചു. ജില്ലാ അധികൃതർ ഏഴ് മരണങ്ങൾ ഇതു വരെ സ്ഥിതികരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർ‌ന്നുണ്ടായ കുത്തൊഴുക്കിൽ നിരവധി വീടുകളും കന്നുകാലി ഷെഡുകളും ഒലിച്ചു പോയി. മിന്നൽ പ്രളയമുണ്ടായത് സോളൻ ജില്ലയിലെ ജാടോണിലാണ്.

നിരവധി നാശനഷ്ടങ്ങളാണ് ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയിൽ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡുലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.

Share This Post
Exit mobile version