Press Club Vartha

ഹിമാചലില്‍ മേഘവിസ്‌ഫോടനം; മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു

ഷിംല: ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. സോളൻ ജില്ലയിലെ ജാടോണിലാണ് മിന്നൽ പ്രളയം കനത്ത നാശം വിതച്ചത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഷിംലയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് 12 പേർക്ക് ജീവന്‍ നഷ്ടമായി . സോളന്‍ ജില്ലയിൽ ഇന്നലെ രാത്രിയിലാണ് മേഘ വിസ്ഫോടനുണ്ടായത്. 7 പേരാണ് അപകടത്തിൽ മിരിച്ചത്. ഷിംലയിൽ ശിവക്ഷേത്രം തകർന്ന് 9 പേർ മരിച്ചിരുന്നു. നാളെയും യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 18 വരെ ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ശക്തമായ തുടരുമെന്നാണ് പ്രവചനം. സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ഒരു ട്വീറ്റിൽ അനുശോചനം രേഖപ്പെടുത്തി, ദുരിതബാധിതരായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറിഎന്നിവർക്കും എല്ലാ ഡിസിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.

Share This Post
Exit mobile version