Press Club Vartha

രാജ്യത്തെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ

മുംബൈ: രാജ്യത്ത് കഴിഞ്ഞ 15 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ. ജൂലൈയിൽ വിലക്കയറ്റം 7.44 ശതമാനത്തിലെത്തി. പൊതു ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടേയും പച്ചക്കറികളുടേയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റത്തിന്‍റെ തോത് ഉയരാന്‍ കാരണമായത്.

2 മുതൽ 5 ശതമാനം വരെയാണ് ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത്. കഴിഞ്ഞ മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിച്ചത്. വിലക്കയറ്റതോത് 6.6 ശതമാനമായിരിക്കും എന്ന സമ്പത്തിക വിദഗ്ദരുടെ പ്രവചനവും തകിടം മറിച്ചാണ് സൂചിക 7.44 ശതമാനത്തിലെത്തിയിരിക്കുന്നത്. ജൂൺ മാസത്തിൽ ഇത് 4.81 ശതമാനത്തിലും എത്തിയിരിന്നു. നിലവിലെ റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തില്ലെന്ന സൂചനയാണ് വിലക്കയറ്റതോത് വ്യക്തമാക്കുന്നത്.

Share This Post
Exit mobile version