Press Club Vartha

ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ 20-ാം സ്ഥാപക ദിനാഘോഷം

തിരുവനന്തപുരം: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ (TRINS) 20 വർഷം പിന്നിടുന്നതിന്റെ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് സ്ഥാപക ദിനമായ ഓഗസ്റ്റ് 19ന് തുടക്കം കുറിച്ചു. ചടങ്ങിൽ അക്കാഡമിക് തലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഗവർണർ അനുമോദിച്ചു. കേരളത്തിൽ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയിൽ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിൻസെന്നും, ഐ‌സി‌എസ്‌ഇയ്‌ക്കൊപ്പം 3 പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനത്തെ ഏക ഇന്റർനാഷണൽ സ്കൂളിൻ്റെ സ്ഥാപകൻ ആകുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ചെയർമാൻ ജോർജ് എം തോമസ് പറഞ്ഞു.

പഠനത്തിലും പരിചരണത്തിലും ഒരുപോലെ താത്പര്യമുള്ള യുവതലമുറയെ വാർത്തെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ സപ്നു ജോർജ് അറിയിച്ചു.20 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 3,00,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്കൂൾ. കേരളീയ വാസ്തുവിദ്യയിൽ സജ്ജീകരിച്ചിരിക്കുന്ന ക്ലാസ്സ് മുറികൾ, സയൻസ് പാർക്ക്, 25 മീറ്റർ നീന്തൽക്കുളം, ഫുട്ബോൾ, ടെന്നീസ്, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, അത്ലറ്റിക്സ് എന്നിവയ്ക്ക് സൗകര്യമൊരുക്കുന്ന സ്പോർട്സ് ഗ്രൗണ്ടുകളും ഉണ്ട്. ഡേ-കം-റെസിഡൻഷ്യൽ സ്കൂൾ ഉൾപ്പെടുന്ന TRINS-ൽ ഏകദേശം 700 വിദ്യാർത്ഥികളും 150 അംഗങ്ങളുമുണ്ട്.
ടെക്നോപാർക്കിലും ശാസ്തമംഗലത്തും സ്ഥിതി ചെയ്യുന്ന TRINS ELC, കുസാറ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന തിരുവനന്തപുരത്തെ ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ്, കൊച്ചിയിൽ ചാർട്ടർ സ്‌കൂൾ, കൊച്ചിൻ ഇന്റർനാഷണൽ സ്‌കൂൾ എന്നിവ TRINS ഗ്രൂപ്പിന്റെ ഭാഗമാണ്.

Share This Post
Exit mobile version